Monday, May 13, 2024
Homeജനാസ സംസ്കരണംരോഗം, അപകടം- കാരണം അവയവങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടാല്‍ ?

രോഗം, അപകടം- കാരണം അവയവങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടാല്‍ ?

ചോദ്യം: പ്രളയം, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ മൃതദേഹം മുഴുവൻ കിട്ടാതിരിക്കുകയും, എന്നാൽ ഏതെങ്കിലും അവയവങ്ങൾ മാത്രം ലഭിക്കുകയും ചെയ്താൽ അത് എന്താണ് ചെയ്യേണ്ടത്?.  അതുപോലെ രോഗം കാരണം മുറിച്ചു മാറ്റപ്പെടുന്നതും, അപകടങ്ങളിൽ ഛേദിക്കപ്പെടുന്നതുമായ അവയവങ്ങളും.

മറുപടി: മുസ്‌ലിമായ ഒരാള് മരിച്ചാല് കുളിപ്പിക്കലും കഫന് ചെയ്യലും മയ്യിത്ത് നമസ്‌കരിക്കലും മറ്റുള്ളവരുടെ മേല് നിര്ബന്ധമാണ്. ആരും ചെയ്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്ന സാമൂഹ്യ ബാധ്യതകളിൽ (فُرُوضِ الْكِفَايَةِ) പെട്ടതാണ്. അതൊന്നും ചെയ്യാതെയാണ് മറവു ചെയ്യപ്പെട്ടതെന്ന് അറിഞ്ഞാല് മയ്യിത്ത് പുറത്തെടുത്ത് അതെല്ലാം നിര്വഹിച്ച ശേഷം വീണ്ടും മറമാടൽ നിർബന്ധമാണ്. ഇതാണ് ഇസ്‌ലാമിന്റെ വിധി. മൃതദേഹം ലഭ്യമാണെങ്കിലാണിത്. എന്നാല്, അപകടത്തിലോ ദുരന്തത്തിലോ പെട്ട് മൃതദേഹം ലഭ്യമാകാതെ വരികയും, ഏതെങ്കിലും ഒരു അവയവം മാത്രം ലഭിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്, പ്രസ്തുത അവയവം മൃതദേഹം പോലെ പരിഗണിച്ച് നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യേണ്ടതാണ്.

ഇമാം ശാഫിഈ ഉദ്ധരിക്കുന്നു: ജമല് യുദ്ധം നടന്നപ്പോള് ഒരു പക്ഷി ഒരാളുടെ ഛേദിക്കപ്പെട്ട കൈ കൊണ്ടുവന്ന് ആളുകളുടെ ഇടയില് ഇട്ടു. പരിശോധിച്ചു നോക്കിയപ്പോള്കൈയില് ഒരു മോതിരം കണ്ടു. കൊല്ലപ്പെട്ട അബ്ദുര്റഹ്മാനു ബിന് അത്താബിന്റെ കരമാണതെന്ന് സ്വഹാബികള്തിരിച്ചറിഞ്ഞു. സ്വഹാബത്ത് അത് വെച്ചുകൊണ്ട് മയ്യിത്ത് നമസ്‌കരിച്ചു. ഈയടിസ്ഥാനത്തില്, ഒരാളുടെ മൃതദേഹം പൂര്ണമായും ലഭിക്കാതിരിക്കുകയും എന്നാല് ഏതെങ്കിലും അവയവങ്ങള് മാത്രം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്കിട്ടിയ അവയവങ്ങള് കഴുകി, കഫന് ചെയ്ത് നമസ്‌കരിച്ച ശേഷം മറവു ചെയ്യണമെന്ന് ഫുഖഹാക്കള്അഭിപ്രായപ്പെട്ടിരിക്കുന്നു. (അല് മജ്മൂഅ്, ശറഹുൽ മുഹദ്ദബ്: 5/253, ഹാശിയത്തുൽ ജമൽ: 7140).

قَالَ الشَّيْخُ سُلَيْمَانُ بْنُ عُمَرَ الْجَمَلُ: وَلَوْ وُجِدَ جُزْءُ مَيِّتٍ مُسْلِمٍ غَيْرِ شَهِيدٍ صَلَّى عَلَيْهِ بَعْدَ غَسْلِهِ وَسَتْرِهِ بِخِرْقَةٍ وَدُفِنَ كَالْمَيِّتِ الْحَاضِرِ وَإِنْ كَانَ الْجُزْءُ ظُفُرًا أَوْ شَعْرًا فَقَدْ صَلَّى الصَّحَابَةُ عَلَى يَدِ عَبْدِ الرَّحْمَنِ بْنِ عَتَّابِ بْنِ أَسِيدٍ وَقَدْ أَلْقَاهَا طَائِرُ نَسْرٍ بِمَكَّةَ فِي وَقْعَةِ الْجَمَلِ وَقَدْ عَرَفُوهَا بِخَاتَمِهِ رَوَاهُ الشَّافِعِيُّ بَلَاغًا.- حَاشِيَةُ الْجَمَلِ عَلَى شَرْحِ الْمَنْهَجِ: 7/140، شُرُوطُ صِحَّةِ صَلَاةِ الْجِنَازَةِ

എന്നാല്, ജീവിച്ചിരിക്കുന്ന ഒരാളുടെ മുറിച്ചു മാറ്റപ്പെട്ട അവയവങ്ങള്, നല്ല നിലയിൽ ഒരു തുണിക്കഷ്ണത്തില്പൊതിഞ്ഞ് മറവു ചെയ്യുകയാണ് വേണ്ടത്. മറ്റു ചടങ്ങുകളോ വിധികളോ ഇത്തരം സന്ദര്ഭത്തില് ഇല്ല.

ഇമാം നവവി പറയുന്നു: ”മരിച്ചു എന്ന് ഉറപ്പായ ഒരാളുടെ അവയവങ്ങള്ക്കാണ് നാം നമസ്‌കരിക്കേണ്ടത്, എന്നാല്ജീവിച്ചിരിക്കുന്നയാളുടെ മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്ക്ക് വേണ്ടി നമസ്‌കാരമില്ല. ഛേദിക്കപ്പെട്ട മോഷ്ടാവിന്റെ കൈക്ക് വേണ്ടിയോ, മരിച്ചോ ഇല്ലയോ എന്ന് സംശയിക്കപ്പെടുന്നവരുടെ അവയവങ്ങള്ക്ക് വേണ്ടിയോ നാം നമസ്‌കരിക്കേണ്ടതില്ല. ഇതാണ് ശരിയായ വീക്ഷണം ”. (ശറഫുല് മുഹദ്ദബ് 5/254). ഒരു തുണിക്കഷ്ണത്തില് പൊതിഞ്ഞ് മറമാടിയാല് മതി.

قَالَ الْإِمَامُ النَّوَوِيُّ: قَالَ أَصْحَابُنَا رَحِمَهُمُ اللَّهُ وَإِنَّمَا نُصَلِّى عَلَيْهِ إذَا تَيَقَّنَّا مَوْتَهُ فَأَمَّا إذَا قُطِعَ عُضْوٌ مِنْ حَيٍّ كَيَدِ سَارِقٍ، وَجَانٍ، وَغَيْرِ ذَلِكَ فَلَا يُصَلَّى عَلَيْهِ، وَكَذَا لَوْ شَكَّكْنَا فِي الْعُضْوِ، هَلْ هُوَ مُنْفَصِلٌ مِنْ حَىٍّ، أَوْ مَيِّتٍ؟ لَمْ نُصَلِّ عَلَيْهِ هَذَا هُوَ الْمَذْهَبُ الصَّحِيحِ…….. وَنَقَل الْمُتَوَلِّي رَحِمَهُ اللَّهُ الِاتِّفَاقَ عَلَى أَنَّهُ لَا يُغْسَلُ وَلَا يُصَلَّى عَلَيْهِ، فَقَالَ: لَا خِلَافَ أَنَّ الْيَدَ الْمَقْطُوعَةِ فِي السَّرِقَةِ وَالْقِصَاصِ لَا تُغْسَلُ وَلَا يُصَلَّى عَلَيْهَا، وَلَكِنْ تُلَفُّ فِي خِرْقَةٍ وَتُدْفَن. – شَرْحِ الْمُهَذَّبِ: بَابِ الصَّلَاةِ عَلَى الْمَيِّتِ.

Recent Posts

Related Posts

error: Content is protected !!