ചോദ്യം: അമുസ്‌ലിംകളെ അഭിവാദ്യമർപ്പിച്ച് സലാം പറയൽ അനുവദനീയമാണോ? അവർ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണോ?
മറുപടി: ‘വേദക്കാർ സലാം പറഞ്ഞാൽ നിങ്ങൾ ”عليكم” (നിങ്ങൾ പറഞ്ഞത് തന്നെ) എന്ന് പറയുക.’ (ബുഖാരി, മുസ്‌ലിം) ‘ജൂതന്മാരോടും ക്രിസ്ത്യാനികളോടും നിങ്ങൾ സലാം കൊണ്ട് തുടങ്ങരുത്.’ (മുസ്‌ലിം)
ഇബ്നുൽ ഖയ്യിം പറയുന്നു: മുൻഗാമികളും പിൻഗാമികളുമായ പണ്ഡിതന്മാർ അക്കാര്യത്തിൽ വിഭിന്ന വീക്ഷണക്കാരാണ്. അമുസ്‌ലിംകളോട് സലാം കൊണ്ട് തുടങ്ങരുത് എന്നാണ് അവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ, മറ്റൊരു വിഭാഗം പണ്ഡിതന്മാർ അവരോട് സലാം പറയാമെന്നും, അവർക്ക് പ്രത്യുത്തരം നൽകാമെന്നും അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായമാണ് ഇബ്നു അബ്ബാസ്, അബൂ ഉമാമ എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായവും. അത്, റഹ്മത്ത് എന്നില്ലാതെ “السلام عليكم” എന്ന് മാത്രം പറയുകയെന്നതാണ്. ഒരു വിഭാഗം പണ്ഡിതന്മാർ പറയുന്നു: പ്രത്യേകിച്ച് ഗുണമുണ്ടാവുകയോ, ഉപദ്രവത്തെ ഭയക്കുകയോ, സാഹചര്യം അത് ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ സലാം പറയുന്നതിൽ പ്രശ്നമില്ല.
Also read: അത്തൗബ’ അധ്യായത്തിലെ ‘ബിസ്മി’
ഈയൊരു അഭിപ്രായം ഇമാം നവവിയുടെ അദ്കാറിൽ കാണാവുന്നതാണ്. തുടർന്ന്, ഇസ്‌ലാമിക രാഷ്ട്രത്തിൽ വസിക്കുന്ന അമുസ്‌ലിംകളെ (أهل الذمة) അഭിവാദ്യം ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ സലാം പറഞ്ഞുകൊണ്ടല്ലാതെ അബൂ സഅദ് അഭിവാദ്യം ചെയ്തത് ഉദ്ധരിക്കുന്നുണ്ട്. അല്ലാഹു താങ്കളെ സന്മാർഗത്തിലാക്കട്ടെ (هداك الله), താങ്കളുടെ പ്രഭാതം അല്ലാഹു അനഗ്രഹപൂർണമാക്കട്ടെ (أنعم الله صباحك) എന്നിങ്ങനെയാണ് അദ്ദേഹം അഭിവാദ്യമർപ്പിച്ചിരുന്നത്. ശേഷം ഇമാം നവവി പറയുന്നു: ഇതാണ് അബൂസഅദ് പറഞ്ഞത്. ആവശ്യമായി വരികയാണെങ്കിൽ പ്രഭാതം നന്മനിറഞ്ഞതാകട്ടെ, സന്തോഷകരമാകട്ടെ, ക്ഷേമമുള്ളതായിത്തീരട്ടെ എന്നിങ്ങനെ പറയുന്നതിൽ പ്രശ്നമൊന്നുമില്ല. എന്നാൽ, ആവശ്യമായി വരുന്നില്ലെങ്കിൽ അപ്രകാരം പറയേണ്ടതില്ല.
Also read: പ്രവാചകൻ പ്രകാശമാണോ അതല്ല, നമ്മെ പോലെയുള്ള മനുഷ്യനാണോ?
സലാം പറയുകയും, മടക്കുകയും ചെയ്യുന്നത് അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. എന്നാൽ, അത് ഉപദ്രവം തടയുന്നതോ നന്മ സാക്ഷാത്കരിക്കുന്നതോ ആയ പരിത:സ്ഥിതികളുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്